മഹാത്മാഗാന്ധി കുടുംബ സംഗമം
1534103
Tuesday, March 18, 2025 5:59 AM IST
വെള്ളറട : കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലത്തിലെ ആങ്കോട് വാര്‍ഡ് മഹാത്മാഗാന്ധി കുടുംബ സംഗമം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ യോഗം ആദരിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി ബി.നിര്‍മല, ആങ്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അമ്പലത്തറയില്‍ ഗോപകുമാര്‍, മണ്ഡലം പ്രസിഡന്റ് അഡ്വ.ആങ്കോട് രാജേഷ്, വാര്‍ഡ് മെമ്പര്‍ ധന്യ.പി. നായര്‍, ചിറ്റയം സദാശിവന് നായര്‍, ആങ്കോട് മുരളീധരന് നായര്‍, പി.പ്രസന്നകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വെള്ളറട : കോണ്‍ഗ്രസ് വെള്ളറട മണ്ഡലത്തിലെ പന്നിമല വാര്‍ഡ് മഹാത്മാഗാന്ധി കുടുംബ സംഗമം ഡോ.ആര്. വത്സലന്‍ ഉദ്ഘാടനം ചെയ്തു.
മണലി സ്റ്റാന്‍ലി, എം.രാജ്മോഹന്‍, ജയന്തി, കെ.ജി. മംഗള്‍ദാസ്, മണ്ണാത്തിപ്പാറ ജോണ്സൺ, പ്ലാക്കാല ജോണ്സണ്, നെല്ലിശേരി ശശി, ഷൈൻ, ശേഖരന് എന്നിവര്‍ പ്രസംഗിച്ചു.
വെള്ളറട : കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വടകരവാര്ഡ് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. വടകര വാര്‍ഡ് മെമ്പര്‍ മഞ്ജുഷാ ജയന്റെ ഭവനത്തില്‍ സംഘടിപ്പിച്ചു. കുടുംബ സംഗമം വാര്‍ഡ് പ്രസിഡന്റ് വടകര രാജേഷ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ് ജോണ്‍, ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.അനില്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിള, ബ്ലോക്ക് വൈസ് പ്രസിഡന്റ് വടകര ജയന്, തത്തിയൂര് വാര്‍ഡ് മെമ്പര്‍ കാക്കണം മധു, ബ്ലേക്ക് സെക്രട്ടറിമാരായ മണ്ണൂര്‍ ഗോപന്, മണ്ണൂര്‍ ശ്രീകുമാര്‍, ഷിബു ശ്രീധര്‍, സേവാദള്‍ നിയോജക മണ്ഡലം പ്രസിഡന്റ് തത്തിയൂര് സുരേന്ദന്, വടകര ജോസ്, ശ്രീരാഗം ശ്രീകുമാര്‍,സുരവടകര, തോപ്പില്‍ അജിഷ് , അനില്‍ കുമാര്‍, സെന്‍ രാജു, തെങ്ങ് വിളക്കുഴി വിജയകുമാര്‍, ഷൈല എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു.
പേരൂര്‍ക്കട: പിടിപി വാര്‍ഡ് മഹാത്മാഗാന്ധി കുടുംബസംഗമം മുൻ എംപി കെ. മുരളീധരന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് മുജീബ് റഹ്മാന് അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്. ബാബു മുഖ്യപ്രഭാഷണം നടത്തി. വെള്ളൈക്കടവ് വേണുകുമാര്‍, എം.ആര്. പ്രശസ്ത്, കാഞ്ഞിരംപാറ വിജയന്, എന്‍.എസ്.ഷാജികുമാര്‍, ആര്. മനോജ്കുമാര്‍, മലമാര് വിജയന്, ഗ്രേസി വിജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ചടങ്ങില്‍ ആദരിച്ചു.