ആന്‍സലന്‍ എംഎല്‍എ നെയ്യാറ്റിൻകര ആശുപത്രി സന്ദര്‍ശിച്ചു
1534111
Tuesday, March 18, 2025 6:00 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നടക്കുന്ന വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കെ. ആന്‍സലന്‍ എംഎല്‍എ ആശുപത്രി സന്ദര്‍ശിച്ചു.
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ഒരു കോടി രൂപയുടെ സ്വീവേജ് പ്ലാന്റ്, 25 ലക്ഷം രൂപവിനിയോഗിച്ച് വാർഡുകളിലെ വിവിധ അറ്റകുറ്റപ്പണികൾ എന്നിവയുടെയും പേ വാർഡ് പുതിയ നിലയുടെയും നിർമാണ പുരോഗതി വിലയിരുത്താനായിരുന്നു സന്ദര്‍ശനമെന്നു കെ. ആന്‍സലന്‍ എംഎല്‍എ അറിയിച്ചു. അടുത്തഘട്ടം വികസന പ്രവർത്തനങ്ങളെ സംബന്ധിച്ചും എംഎൽഎ ആശയവിനിമയം നടത്തി.
നിലവിൽ വാർഡുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിൽ പുതിയ ഒരു വാർഡ്, ആശുപത്രിക്ക് 8.5 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി എന്നിവയാണ് അടുത്ത ഘട്ടത്തിലുള്ളത്.