കല്ലറ ഗവ. ആശുപത്രിയിൽ ആക്രമണം; സമീപത്തെ വീട്ടിൽ അഭയംതേടി ഡോക്ടർ
1534487
Wednesday, March 19, 2025 6:34 AM IST
കല്ലറ: കല്ലറ ഗവ. ആശുപത്രിയിൽ ആക്രമണം. ഡോക്ടർ സമീപത്തെ വീട്ടിൽ അഭയം തേടി. കല്ലറ തറട്ട ഗവ. ആശുപത്രിയിൽ കഴിഞ്ഞ രാത്രി പരിക്കേറ്റ് എത്തിയ ആളും കൂട്ടാളിയും ചേർന്ന് ആക്രമണം നടത്തിയതായി പരാതി.
ഡോക്ടറുടെ പരാതിയിൽ പാങ്ങോട് പോലീസ് അക്രമിയെ പിടികൂടി. മുറിവേറ്റ് എത്തിയ കാട്ടുമ്പുറം സ്വദേശിയാണ് ആശുപത്രിയിൽ പ്രകോപിതനായി ആക്രമണം അഴിച്ചുവിട്ടത് . ആശുപത്രിയിലെ കസേരകളും മറ്റും വലിച്ചെറിഞ്ഞ് വികരാന്തരീക്ഷം സൃഷ്ടിച്ച ഇയാൾ ഡോക്ടർക്ക് നേരെയും ആക്രമണത്തിന് മുതിർന്നു.
ഡോക്ടർ സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പാങ്ങോട് നിന്നും പോലീസ് എത്തി അക്രമിയെ പിടികൂടി