മലയോര കർഷകജാഥ വെള്ളറടയിൽ സമാപിച്ചു
1533907
Monday, March 17, 2025 7:13 AM IST
കാട്ടാക്കട: കേരള കോൺഗ്രസ് എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടുദിവസമായി നടന്നുവന്ന മലയോര കർഷകജാഥ വെള്ളറടയിൽ സമാപിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സിപിഎം നേതാവ് ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്ത ജാഥ നെടുമങ്ങാട്, നന്ദിയോട്, ചെറ്റച്ചൽ, പാലോട്, പെരിങ്ങമല, തെന്നൂർ, വിതുര, ഇരുത്തലമൂല, ആര്യനാട്, കുറ്റിച്ചൽ, കള്ളിക്കാട്, വാഴിച്ചാൽ, അമ്പൂരി, കൂട്ടപ്പു, വെള്ളറട, കുടപ്പന മൂട് വഴി കൂതാളിയിൽ സമാപിച്ചു.
വന്യമൃഗ ആക്രമങ്ങൾക്കെതിരെ ജോസ്.കെ.മാണി എംപി രാജ്യസഭയിൽ നടത്തിയ പ്രസംഗങ്ങളും പാർട്ടിയും പോഷകസംഘടനകളും നടത്തിയ പോരാട്ടങ്ങളും ഉൾപ്പെടുന്ന ദൃശ്യപ്രദർശനവും കലാപരിപാടികളും സംഘടിപ്പിച്ചു.
വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണത്തിൽ ജാഥ ക്യാപ്റ്റൻ സഹായദാസ് വൈസ് ക്യാപ്റ്റന്മാരായ എ.എച്ച്. ഹഫീസ്, സി.ആർ.സുനു, മനോജ് കമലാലയം, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പാലിയോട് സദാനന്ദൻ , കെടിയൂസി ജില്ലാ പ്രസിഡന്റ് തെന്നൂർക്കോണം ബാബു, ഷാജി കൂതാളി, ജസ്റ്റിൻ രാജ്,
ആനപ്പാറ രവി, പാറശാല.കെ.രാജൻ, വട്ടിയൂർക്കാവ് അനിൽകുമാർ, കെ.ജെ.ജസ്റ്റിൻ, ഇഞ്ചപ്പുരി രാജേന്ദ്രൻ, ചക്രപാണിപുരം വിപിൻ തുടങ്ങിയവർ പ്രസംഗിച്ചു. 27ന് നടക്കുന്ന പാർലമെന്റ് മാർച്ചിൽ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്നു നേതാക്കളറിയിച്ചു.