മോഷണക്കേസിൽ യുവാവ് പിടിയിൽ
1534493
Wednesday, March 19, 2025 6:44 AM IST
പോത്തൻകോട്: പുതുക്കുറിച്ചിയിൽ വീടിന്റെ പിൻവാതിൽ പൊളിച്ചു അകത്തുകടന്നു മാലയും രണ്ടു ലോക്കറ്റുകളും ഉൾപ്പെടെയുള്ള ആഭരണങ്ങൾ കവർന്നശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു.
മൊട്ടരാജേഷ് എന്ന രാജേഷാണ് പിടിയിലായത്. കേസിലെ ഒന്നാംപ്രതിയായ കറുപ്പായി സുധീറിന്റെ കൂട്ടാളിയാണ് രാജേഷ്. നെയ്യാറ്റിൻകരയിലെ ഒരു ജ്വല്ലറിയിൽവിറ്റ മോഷണമുതലുകളും പോലീസ് കണ്ടെടുത്തു.
തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ നിരവധി മോഷണക്കേ സുകളിൽ പ്രതിയാണ് മൊട്ട രാകേഷ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.