ശില്പശാല സംഘടിപ്പിച്ചു
1534102
Tuesday, March 18, 2025 5:59 AM IST
വെഞ്ഞാറമൂട്: സമൂഹത്തിൽ വർധിച്ചു വരുന്ന ഹിംസാത്മക മനസ്ഥിതിക്കും അരുംകൊലകൾക്കും അക്രമങ്ങൾക്കുമെതിരെ വേൾഡ്വിത്ത് ഔട്ട് വാർ ആൻഡ് വയലൻസ് എന്ന ആഗോള സംഘടനയും യൂണിവേഴ്സൽ മിഷൻ എന്ന സാംസ്കാരിക സംഘടനയും സംയുക്തമായി സെമിനാറും ശില്പശാലയും സംഘടിപ്പിച്ചു.
വെഞ്ഞാറമൂട് സി.കെ. ചന്ദ്രപ്പൻ സ്മാരക ഹാളിൽ നടന്ന പരിപാടി സംഘടനയുടെ ദക്ഷിണ കേരളാ കമ്മിറ്റി പ്രസിഡന്റ് ബി.എസ്.ഭാസി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ.പി.കെ.ശങ്കരൻ കുട്ടിഅധ്യക്ഷത വഹിച്ചു. ഗിരീഷ് മാസ്റ്റർ, പ്രഫ. ഉമ്മൻ വർഗീസ് എന്നിവർ വിവിധ വിഷയങ്ങൾ സംബന്ധിച്ച ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് കെ.എസ്.അനിൽകുമാർ , ട്രഷറർ വി.ജി. സുനിൽകുമാർ, സിപിഐ വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി പി.ജി.ബിജു, വെഞ്ഞാറമൂട് പ്രസ്ക്ലബ് പ്രസിഡന്റ് അഷറഫ്, മാധ്യമപ്രവർത്തകരായ അയൂബ് ഖാൻ, പ്രദീപ് വയ്യേറ്റ് , ഗുൽഷാദ്, ഹസൻ ബസരി തുടങ്ങിയവർ പങ്കെടുത്തു.