ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
1488950
Saturday, December 21, 2024 7:01 AM IST
വെള്ളറട: ജനാര്‍ദനപുരം ഹയര്‍ സെക്കൻഡറി സ്കൂളിലെ ക്രിസ്മസ് ആഘോഷം കാരോട് സിഎസ്ഐ പള്ളിയിൽ ഫാ. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ പുറത്തിറക്കുന്ന 2025ലെ കലണ്ടര്‍ സ്കൂള്‍ രക്ഷാധികാരി അഡ്വ.ജെ. വേണുഗോപാലന്‍ നായര്‍ ഫാ.സന്തോഷ് കുമാറിന് നല്കി പ്രകാശനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ അഡ്വ.എസ്. ശ്രീകുമാരിയമ്മ , ഹെഡ്മാസ്റ്റര് എം. എസ്. ആദര്‍ശ്കുമാര്‍, പിടിഎ പ്രസിഡന്റ് ഷാജു ജേക്കബ്, എസ്. എ. സനല്‍കുമാര്‍, എസ്. എസ്. അഖിനേത് , എസ്. എസ്. ആനന്ദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.