എംഡിഎംഎയുമായി യുവാവ് പിടിയിൽ
1488921
Saturday, December 21, 2024 6:47 AM IST
കാട്ടാക്കട: ഗ്രാമീണ മേഖലയിൽ കഞ്ചാവും എംഡിഎംഎയും വിതരണം ചെയ്യുന്ന യുവാവിനെ നെയ്യാർഡാം പോലീസ് പിടികൂടി. അമ്പൂരി പന്തപ്ലാമൂട് കിഴക്കേടത്ത് ഹൈസിൽ ലിനുജോസഫ്(30)ആണ് പിടിയിലായത്.
പ്രതിയെ നെയ്യാർഡാം സബ് ഇൻസ്പെക്ടർ സജി പന്തപ്ലാമൂടിന് സമീപത്ത് സംശയകരമായ സാഹചര്യത്തിൽ കാണുകയും തുടർന്ന് പിടികൂടുകയുമായിരുന്നു. ഇയാളിൽ നിന്നും 3.59മില്ലീ ഗ്രാം എംഡിഎംഎയും 3.5മില്ലീഗ്രാം കഞ്ചാവും കണ്ടെടുത്തു പ്രതിയെ കോടതിയിൽ ഹാജരാക്കി.