കാർ സ്കൂട്ടറിലിടിച്ച് അപകടം
1488946
Saturday, December 21, 2024 6:59 AM IST
വെള്ളറട: അമിത വേഗത്തിൽ എത്തിയ കാർ സ്കൂട്ടറിലിടിച്ച് അപകടം. അപകടത്തിൽ രണ്ട് ഇരുചക്രവാഹനങ്ങൾ തകർന്നു. കഴിഞ്ഞദിവസം രാത്രിയില്‍ വെള്ളറടയ്ക്ക് സമീപം ബിവറേജ് കോര്പ്പറേഷന് ഓഫീസിനു മുന്നിലായിരുന്നു സംഭവം.
നിയന്ത്രണം വിട്ട് അമിതവേഗത്തിലെത്തിയ കാർ റോഡ് വശത്തായി നിര്‍ത്തിയിരുന്ന രണ്ടു സ്കൂട്ടറുകളെ തകര്‍ത്ത് അതിന് പുറത്തുനിന്നു. കാറിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പന്നിമല സ്വദേശി ഓടിച്ചു വന്ന മാരുതി കാറാണ് അപകടത്തിൽപെട്ടത്. സ്ഥലത്ത് പോലീസ് എത്തി മറ്റ് നടപടികൾ സ്വീകരിച്ചു.