പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
1488561
Friday, December 20, 2024 6:28 AM IST
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ.
മേലാറ്റുമൂഴി കരിങ്കുറ്റികര പൂവത്തൂർ തടത്തരികത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷൈജു ഷൈജിത്(19)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷം മുൻപ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് പരാതി.
നെടുമങ്ങാട് എസ്എച്ച്ഒ രാജേഷ് കുമാർ, എസ്ഐമാരായ ഓസ്റ്റീൻ, സന്തോഷ് കുമാർ, രാജേഷ്, അരുൺകുമാർ തുടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.