ക്രിസ്മസ് സമാധാനത്തിന്റെ പെരുന്നാൾ: ഷീല തോമസ്
1488920
Saturday, December 21, 2024 6:47 AM IST
മുടവന്മുകൾ: സമാധാനത്തിന്റെ ആഘോഷമാണ് ക്രിസ്മസ് എന്ന് മുൻ ചീഫ് സെക്രട്ടറി ഷീല തോമസ് . ഓൾ ഇന്ത്യ വിമെൻസ് കോണ്‍ഫറൻസിന്റെ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. റവ. ഡോ. തോമസ് കുഴിനാപ്പുറത്ത് ക്രിസ്മസ് സന്ദേശം നൽകി.
ദൈവം നമ്മോടുകൂടെ എപ്പോഴും ഉണ്ടെന്നതിന്റെ ഉത്സവം ആണ് ക്രിസ്മസ് എന്ന് അദ്ദേഹം പറഞ്ഞു.
ഡോ. വത്സലകുമാരി ഐഎഎസ്, ഇ. അച്ചൻകുഞ്ഞ്, ഡോ. ജിബി ഗീവർഗീസ്, വൈ. ജലജകുമാരി എന്നിവർ പ്രസംഗിച്ചു.