കാനം രാജേന്ദ്രൻ സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്
1488567
Friday, December 20, 2024 6:28 AM IST
തിരുവനന്തപുരം: കേരള സെക്രട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ സർഗയുടെ കാനം രാജേന്ദ്രൻ സാഹിത്യ പുരസ്കാരത്തിന് പബ്ളിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ സലിൻ മാങ്കുഴിയുടെ നോവൽ എതിർവാ അർഹമായി. 11,111 രൂപയും പ്രശംസാ പത്രവും അടങ്ങുന്ന പുരസ്കാരം ഇന്ന് വൈകുന്നേരം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനിക്കും.
വേണാടിന്റെ ചരിത്രത്തിലെ ഏറെ അറിയപ്പെടുന്ന ഒരു ചരിത്ര സംഭവത്തിലെ കാണാക്കാഴ്ചകൾ, ആരും അറിയാത്ത കഥകൾ എന്നിവ അത്യപൂർവമായ ഗവേഷണ പാടവത്തോടെ കണ്ടെടുത്ത് സാധാരണ വായനക്കാരോട് സംവദിക്കുന്ന രീതിയിൽ അവതരിപ്പിച്ച നോവലാണ് എതിർവാ എന്ന് ഡോ. പി.കെ രാജശേഖരൻ, രാഹുൽ രാധാകൃഷ്ണൻ, എസ്. ബിനുരാജ് എന്നിവർ അടങ്ങിയ പുരസ്കാര നിർണയ സമിതി അഭിപ്രായപ്പെട്ടു.