നാര്‍ഡ് പ്രതിമാസ സാംസ്കാരിക സദസ് സംഘടിപ്പിച്ചു
1488555
Friday, December 20, 2024 6:28 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര അസോസിയേഷന് ഫോര്‍ റൂറല്‍ ഡവലപ്പ്മെന്റി (നാര്‍ഡ്) ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിമാസ സാംസ്കാരിക സദസ് അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്തു.
നാര്‍ഡ് ചെയര്‍മാനും നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജെ. ജോസ് ഫ്രാങ്ക്ളിന് അധ്യക്ഷനായിരുന്നു. സ്വദേശാഭിമാനി ടൗണ്‍ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ വഴുതൂര്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി ഫാ. ബിജി മാത്യു, നെയ്യാറ്റിന്‍കര ടൗണ്‍ ജുമാ മസ്ജിദ് ചീഫ് ഇമാം ഫൈസല്‍ ഹസിമി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
നെയ്യാറ്റിന്‍കര എസ്എച്ച്ഒ ബി.എസ്. പ്രവീണ്‍ മുഖ്യാതിഥിയായി. സിപിഎം ഏരിയാ സെക്രട്ടറി ടി. ശ്രീകുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയകുമാര്‍, ലൈഫ് ഫൗണ്ടേഷന് ഡയറക്ടര്‍ എസ്.ജി ബീനാമോള്‍, മജീഷ്യന്‍ മനു പൂജപ്പുര, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് എസ്.കെ ജയകുമാര്‍, ഗാന്ധിമിത്ര മണ്ഡലം ചെയര്മാന് അഡ്വ. ബി. ജയചന്ദ്രന്‍നായര്‍, അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ കവളാകുളം സന്തോഷ്, വെങ്ങാനൂര്‍ ബഡ്സ് സ്പെഷല്‍ സ്കൂള്‍ പ്രിന്‍സിപ്പൽ അഡ്വ. എസ്. ധന്യ, നന്മശ്രീ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുന്പഴുതൂര്‍ സുരേന്ദ്രന്, നാര്‍ഡ് വൈസ് ചെയര്മാന് എം.എ ഹക്കിം, ചീഫ് കോര്‍ഡിനേറ്റര്‍ ജി.ആര്. അനില്‍, നെയ്യാറ്റിന്‍കര ശേഖര്‍ എന്നിവര്‍ സംബന്ധിച്ചു.