സിവില്‍സ്റ്റേഷനിലെ പാര്‍ക്ക് കാടുകയറിയ നിലയിൽ
1488939
Saturday, December 21, 2024 6:58 AM IST
പേരൂര്‍ക്കട: കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനിലെ പാര്‍ക്ക് കാടുകയറിയ നിലയില്‍. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതുകൊണ്ടാണ് പാര്‍ക്കിന്റെ നാലുഭാഗവും കാടുകയറിയതെന്ന് നാട്ടുരാർ .
ഏകദേശം അഞ്ചോളം ഇരിപ്പിടങ്ങളാണ് പാര്‍ക്കിനുള്ളില്‍ സജീകരിച്ചിട്ടുള്ളത്. രാവിലെയും വൈകുന്നേരം പൊതുജനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്ന പാര്‍ക്കില്‍ എല്ലായിടത്തും പാഴ്ചെടികള്‍ വളര്‍ന്നു കിടക്കുകയാണ്.
പാര്‍ക്കിന്റെ പിന്‍ഭാഗം ഏതാണ്ട് പൂര്‍ണമായും കാടുകയറിയ നിലയിലാണ്. കോടിക്കണക്കിന് രൂപ ചെലവിട്ട് ഭരണസിരാ കേന്ദ്രത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പാര്‍ക്ക് ശുചീകരിച്ചു സൂക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.