കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു
1488549
Friday, December 20, 2024 6:28 AM IST
നെടുമങ്ങാട് : വൈദ്യുതിചാർജ് വർധനവിനെതിരെയും മണിയാർ ജലവൈദ്യുത പദ്ധതിയുടെ കരാർ 25 വർഷത്തേക്കു കൂടി നീട്ടി നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ട് അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളനാട് വൈദ്യുതി ഓഫീസ് ഉപരോധിച്ചു. മുൻ എംഎൽഎ കെ.എസ്.ശബരീനാഥൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് സി.ജ്യോതിഷ് കുമാർ അധ്യക്ഷനായി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ, വെള്ളനാട് മണ്ഡലം പ്രസിഡന്റ് എം.എസ്.വിമൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി, ഫിറോസ്, കമലരാജ്, പുതുക്കുളങ്ങര നാഗപ്പൻ, കെഎസ്എസ്പിഎ ബ്ലോക്ക് പ്രസിഡന്റ് കടുക്കാമൂട് മനോഹരൻ, ദളിത് കോൺഗ്രസ് പ്രസിഡന്റ് വിജയൻ, മണ്ഡലം പ്രസിഡന്റുമാരായ തോപ്പിൽ ശശി, മുണ്ടേല പ്രവീൺ, സന്ധ്യ, സുരേഷ് മിത്ര തുടങ്ങിയവർ പ്രസംഗിച്ചു.