വിശ്വകർമ ആഗോള ഉച്ചകോടി നാളെ തിരുവനന്തപുരത്ത്
1488919
Saturday, December 21, 2024 6:47 AM IST
തിരുവനന്തപുരം: വിശ്വകർമ ഐക്യവേദിയുടെ നേതൃത്വത്തിൽ ആഗോള വിശ്വകർമ ഉച്ചകോടി നാളെ തിരുവനന്തപുരത്തു നടക്കും.
സെക്രട്ടേറിയറ്റിനു സമീപമുള്ള വൈഡബ്ല്യുസിഎ ഹാളിൽ രാവിലെ 10നു നടക്കുന്ന സെമിനാർ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി സുരേഷ്ഗോപി ഉദ്ഘാടനം ചെയ്യും. ഐക്യവേദി ചെയർമാൻ ഡോ. ബി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.