കലണ്ടർ പ്രകാശനം
1488552
Friday, December 20, 2024 6:28 AM IST
മെഡിക്കൽ കോളജ്: തിരുവനന്തപുരം എസ്എടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി എംപ്ലോയിസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്- നവവത്സരാഘോഷവും ബി.എസ്. രാജീവ് അനുസ്മരണ കലണ്ടർ പ്രകാശനവും നടത്തി.
മെഡിക്കൽ കോളജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലാ-കായിക മത്സര വിജയികൾക്കുള്ള സമ്മാനദാനവും ബി.എസ് രാജീവ് അനുസ്മരണ കലണ്ടർ പ്രകാശനവും ഡോ. തോമസ് മാത്യു നിർവഹിച്ചു.
മികച്ച കായിക താരങ്ങൾക്കുള്ള ഉഷ മെമ്മോറിയൽ ട്രോഫി, ബി.എസ് രാജീവ് മെമ്മോറിയൽ ട്രോഫി എന്നിവയും വിതരണം ചെയ്തു. സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മറ്റിയംഗം എം.എസ് നിസാം അധ്യക്ഷത വഹിച്ചു. ഡോ. എസ്. ബിന്ദു. ഡോ. അജിത്ത്, ഡോ. റജി മോഹൻ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.