ക്രിസ്മസ്പാപ്പ മത്സരവും സംഗവും
1488558
Friday, December 20, 2024 6:28 AM IST
കിളിമാനൂർ: മലങ്കര കാത്തലിക് അസോസിയേഷൻ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ കിളിമാനൂർ വൈദിക ജില്ലയിലെ കാരേറ്റ് ഹോളി ഫാമിലി മലങ്കര കത്തോലിക്ക ദേവാലയ ഓഡിറ്റോറിയത്തിൽ കിസ്മസ് പാപ്പാ മത്സരവും സംഗവും നടത്തി.
ഭദ്രാസന പ്രസിഡന്റ് റെജിമോൻ വർഗീസിന്റെ അധ്യക്ഷത വഹിച്ചു. കാത്തലിക് അക്കാഡമി പ്രിൻസിപ്പൽ ഫാ. സാമുവേൽ കുന്നുംപുറത്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി മുരളിദാസ് കീഴതിൽ സ്വാഗതം പറഞ്ഞു. ഉപദേഷ്ടാവ് ഗീവർഗീസ് നെടിയത്ത് റമ്പാൻ മുഖ്യ പ്രഭാഷണം നടത്തി, ഫാ. തോമസ് പുത്തൻപുരയ്ക്കൽ, അനിൽകുമാർ, മിനി സജു, ബാബു ചെറുശേരിൽ, ബൈജു രാജ്, ജോൺ അരശുമൂട് എന്നിവർ പ്രസംഗിച്ചു. തുടർന്ന് തിരുവനന്തപുരം മേജർ അതിരൂപതയിലെ വിവിധ ദേവാലയത്തിലെ 50-ഓളം ക്രിസ്മസ് പാപ്പമാരുടെ മത്സരം ഉണ്ടായിരുന്നു. കിളിമാനൂർ ജില്ല ഭാരവാഹികളായ ലോബോ ആന്റണി, ജോയി തോമസ്, റീജ രാജ് എന്നിവർ നേതൃത്വം നൽകി.