ദീപിക തിരുവനന്തപുരം യൂണിറ്റിൽ ക്രിസ്മസ്, ന്യൂഈയർ ആഘോഷം
1488915
Saturday, December 21, 2024 6:47 AM IST
തിരുവനന്തപുരം: ദീപിക തിരുവനന്തപുരം യൂണിറ്റിൽ ക്രിസ്മസ്, ന്യൂഈയർ ആഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറാൾ മോണ്‍. തോമസ് കയ്യാലയ്ക്കൽ ക്രിസ്മസ് സന്ദേശം നൽകി.
രാഷ്ട്രദീപിക ചെയർമാൻ ഡോ. ഫ്രാൻസീസ് ക്ലീറ്റസ്, രാഷ്ട്രദീപിക കന്പനി ഡയറക്ടർ ബോർഡ് അംഗം ജോണി കുരുവിള എന്നിവർ ആശംസകൾ നേർന്നു.
ദീപിക തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് മാനേജർ മോണ്‍. ഡോ.വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ സ്വാഗതവും ബ്യൂറോ ചീഫ് സാബു ജോണ്‍ നന്ദിയും പറഞ്ഞു.