കെ.എം. ബഷീറിന്റെ മരണം: കോടതി മാറ്റണമെന്ന ഹർജി പരിഗണിക്കുന്നതു മാറ്റി
1488263
Thursday, December 19, 2024 6:04 AM IST
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ് മറ്റൊരു കോടതിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി പരിഗണിക്കുന്നതു ജനുവരി ആറിലേക്കു മാറ്റി.
ഇന്നലെ ഹർജിയിൽ വാദം തുടങ്ങിയെങ്കിലും വിശദമായ വാദം കോടതി കേൾക്കുന്നത് മാറ്റുകയായിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു ഹർജി പരിഗണിക്കുന്നത്. പ്രതിഭാഗ അഭിഭാഷകനായ രാമൻപിള്ളയ്ക്ക് രണ്ടാം നിലയിലെ കോടതിയിൽ കയറുവാൻ കഴിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണു വിചാരണ മറ്റൊരു കോടതിയിലോക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടത്. കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസ് ഇന്ന് ഒന്നാം അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കും.