നവീകരിച്ച പൊൻമുടി ക്യാമ്പ് ഷെഡ് 31ന് പ്രവർത്തനം ആരംഭിക്കും
1488943
Saturday, December 21, 2024 6:59 AM IST
വെഞ്ഞാറമൂട്: പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള നവീകരിച്ച പൊൻമുടിയിലെ ക്യാമ്പ് ഷെഡിന്റെയും (റെസ്റ്റ് ഹൗസ് ) ഇതിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന കഫറ്റേരിയയുടേയും ഉദ്ഘാടനം 31 ന് വൈകിട്ട് 3.30 മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
ഡി. കെ. മുരളി എംഎൽഎ അധ്യക്ഷത വഹിക്കും. 78 ലക്ഷം രൂപ ചെലവഴിച്ചാണ് നിലവിലെ മന്ദിരം പുതുക്കിയിട്ടുള്ളത്. നവീകരിച്ച അഞ്ചു മുറികളിൽ ഒരെണ്ണം എസിയാണ്.
പുതുതായി നിർമിക്കുന്ന റെസ്റ്റ് ഹൗസിനായി അഞ്ചു കോടി രൂപയുടെ ഭരണാനുമതി സർക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
സ്ട്രക്ച്ചറൽ ഡിസൈൻ കൂടി പൂർത്തിയാകുന്നതോടെ ഇതിന്റെയും ടെണ്ടർ നടപടികളാരംഭിക്കും.