തെക്കന്‍ കുരിശുമല കലണ്ടര്‍ പ്രകാശനം ചെയ്തു
1488551
Friday, December 20, 2024 6:28 AM IST
വെള്ളറട: തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല 2025 ലെ കലണ്ടര്‍ പുറത്തിറക്കി. സംഗമ വേദിയില്‍ നടന്ന 68-ാമത് മഹാ തീര്‍ഥാടനത്തിന്റെ രണ്ടാമത് ജനറല്‍ ബോഡി യോഗത്തിലാണ് കലണ്ടര്‍ പ്രകാശനം ചെയ്തത്.
ഉണ്ടന്‍കോട് ഫൊറോനാ വികാരിയും തെക്കന്‍ കുരിശുമല ജോയിന്റ് ജനറല്‍ കണ്‍വീനറുമായ ഫാ. ജോസഫ് അനിലിന് ആദ്യ കോപ്പി നല്കി ഡയറക്ടര്‍ മോണ്‍. ഡോ. വിന്‍സെന്റ് കെ. പീറ്റര്‍ പ്രകാശനം ചെയ്തു. ഫാ. ഹെന്സിലിന് ഒസിഡി അധ്യക്ഷനായിരുന്നു. ഫാ. മേജര്‍ സാം ഫിലിപ്പ്, ഫാ. അരുണ്‍ പി. ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കമ്മിറ്റികളിലെ ചെയര്മാന്മാര്, കണ്‍വീനര്‍മാര്‍, മറ്റ് ഭാരവാഹികള്‍ തുടങ്ങി നിരവതി കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.