പാറശാല ഷാരോണ്‍ വധക്കേസ് : പ്രോസിക്യൂഷന് സമര്‍പ്പിച്ചത് 323 രേഖകളും 51 തൊണ്ടിമുതലുകളും
1488264
Thursday, December 19, 2024 6:04 AM IST
പാറശാല: പാറശാല ഷാരോണ്‍ വധക്കേസ് വിചാരണയ്ക്കിടെ പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചത് 323 രേഖകളും, 51 തൊണ്ടിമുതലുകളും. കേസില്‍ 95 സാക്ഷികളെ വിസ്തരിച്ചു.
പ്രോസിക്യൂഷനായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി. എസ്. വിനീത്കുമാര്‍ ഹാജരായി. ഷാരോണ്‍ രാജിന്റെ സഹോദരനും മാതാപിതാക്കളും അയല്‍വാസികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കി.
ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രോസിക്യൂഷന് വാദം നടത്തിയത്. കേസില്‍ ഗ്രീഷ്മ ഉള്‍പ്പെടെ മൂന്ന് പ്രതികളാണുള്ളത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത് കുമാര്‍, അഡ്വ. അല്‍ഫാസ് മഠത്തില്‍, അഡ്വ. വി.എസ്.നവനീത് കുമാര്‍, എന്നിവര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. കേസിൽ വിചാരണ തുടരുകയാണ്.