ഡോക്ടറെ പഞ്ചായത്ത് മെമ്പർ മർദ്ദിച്ചതായി പരാതി
1488266
Thursday, December 19, 2024 6:04 AM IST
വെഞ്ഞാറമൂട്: വാമനപുരം പിഎച്ച്സിയിൽ രാത്രി ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന ഡോക്ടറെ നെല്ലനാട് പഞ്ചായത്ത് മെമ്പർ മർദിച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാർ ഇന്നലെ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.
കഴിഞ്ഞദിവസം രാത്രി ആശുപത്രിയിൽ എത്തിച്ച രോഗി മരണപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ രോഗി മരണപ്പെട്ടതിനാൽ ഇത് സംബന്ധിച്ച് തുടർനടപടികൾ ആവശ്യപ്പെട്ട ഡോക്ടറെ രോഗിക്കൊപ്പം എത്തിയ പഞ്ചായത്ത് മെമ്പർ മർദിച്ചതായാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഡ്യൂട്ടി തടസപ്പെടുത്തിയതിനും ജീവനക്കാരെ ആക്രമിച്ചതിനും പഞ്ചായത്ത് മെമ്പർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ജീവനക്കാർ പ്രതിഷേധ സമരം നടത്തിയത്.