മെഗാ ക്രിസ്മസ് കാരൾ സംഘടിപ്പിച്ചു
1488942
Saturday, December 21, 2024 6:58 AM IST
നെടുമങ്ങാട് : ചാങ്ങ ഗവ. എൽപി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മെഗാ ക്രിസ്മസ് കാരൾ നടത്തി. പഞ്ചായത്ത് അംഗങ്ങളായ എൽ.ആശാമോൾ, എൽ.പി.മായാദേവി എന്നിവർ ചേർന്ന് മെഗാ ക്രിസ്മസ് കരോൾ ഫ്ലാഗ് ഓഫ് ചെയ്തു.
പ്രഥമാധ്യാപിക കെ.പി.ബീനകുമാരി, പിടിഎ പ്രസിഡന്റ് എസ്.ടി പ്രീത, എംപിടിഎ പ്രസിഡന്റ് സൂര്യ, എസ്എംസി ചെയർമാൻ വിശാന്ത്, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു. കേക്ക് വിതരണവും നടത്തി.