അണ്ടർവാട്ടർ മറൈൻ അക്വേറിയം കാണാൻ തിരക്കേറി
1488557
Friday, December 20, 2024 6:28 AM IST
കഴക്കൂട്ടം : മറൈൻ വേൾഡ് ഒരുക്കുന്ന അണ്ടർവാട്ടർ മറൈൻ അക്വേറിയം ജനപ്രീതിവർധിക്കുന്നു. കൈയ്യെത്തും ദൂരത്ത് കടൽ മീനുകളെ കണ്ടു നടക്കാം. ഒപ്പം റോബോട്ടിക്സിന്റെ വിസ്മയ ലോകവും കാണാമെന്നതാണു മേളയുടെ മുഖ്യ ആകർഷണം.
കഴക്കൂട്ടം ടെക്നോപാർക്കിന് എതിർവശം രാജധാനി മൈതാനിയിലാണ് മറൈൻ വേൾഡ് വ്യത്യസ്തതകളുടെ കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. വളർത്തു നായയുടെ കാവൽപ്പണി പോകുന്ന മട്ടിലാണ് മേളയിലെ റോബോട്ടിക് നായ്ക്കുട്ടിയുടെ പ്രകടനം. എഴുന്നള്ളത്തിനെത്തുന്ന ഗജവീരനും ജുറാസിക് പാർക്ക് ഓർമിപ്പിക്കുന്ന ദിനോസറും പുലിമുരുകനിലെ വരയൻ പുലിയുമൊക്കെ ഇവിടെയുണ്ട്.
നക്ഷത്ര മത്സ്യവും തെരണ്ടികളും മുതൽ സ്വർണ വർണമുള്ള അലങ്കാര മത്സ്യങ്ങൾവരെ മറൈൻ അക്വേറിയത്തിലുണ്ട്. മീനുകളുടെ നടുക്കു കിടന്നു മയങ്ങുന്ന പൂച്ചക്കുട്ടികൾ മേളയുടെ കൗതുകങ്ങളിൽ ഒന്നാണ്. പ്രവൃത്തി ദിനങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി ഒമ്പതുവരെയും അവധി ദിവസങ്ങളിൽ രാവിലെ 11മുതൽ രാത്രി ഒമ്പതുവരെയുമാണ് പ്രദർശനം