ആർഎംഎസുകൾ അടച്ചുപൂട്ടുന്ന നടപടിക്കെതിരേ ഐഎൻടിയുസി
1488563
Friday, December 20, 2024 6:28 AM IST
തിരുവനന്തപുരം: തപ്പാൽ നിരക്കുകൾ വർധിപ്പിക്കുകയും ആർഎംഎസുകൾ അടച്ചുപൂട്ടുന്നതിനുമെതിരേ ഐഎൻടിയുസി പ്രതിഷേധം.
പത്രമാസികകൾ, വിദ്യാർഥികളുടെ പഠന സാമഗ്രികൾ, ഉദ്യോഗാർഥികളുടെ പരീക്ഷാ മെറ്റീരിയലുകൾ ഉൾപ്പടെ ദൈനംദിനം കോടിക്കണക്കിന് തപ്പാൽ ഉരുപ്പിടികൾ കുറഞ്ഞ ചെലവിൽ അയക്കാൻ കഴിയുമായിരുന്ന ബുക്ക് പോസ്റ്റ് സംവിധാനം പാടെഅട്ടിമറിക്കുകയും നിരക്കുകൾ കുത്തനെ വർധിപ്പിക്കുകയും ചെയ്ത തപാൽ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ചും, കേരളത്തിലെ റെയിൽവേ മെയിൽ സർവീസ് കേന്ദ്രങ്ങളെ അടച്ചുപൂട്ടാനുള്ള നീക്കത്തിനുമെതിരായി തലസ്ഥാനത്ത് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു.
പി. ബിജു അധ്യക്ഷത വഹിച്ചു. കെ. എം. അബ്ദുൽസലാം, ജോയൽ സിംഗ്, പുത്തൻപള്ളിനിസാറുദ്ദീൻ, ജെ. സതികുമാരി, എം.എസ്.താജുദ്ദീൻ, ദിലീപ്. ആർ. കുമാർ, ജോണി ജോസ് നാലപ്പാട്ട്, വിനോദ് മണി , എം.പി. മനോജ്, പി. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.