സിക്ക്റൂം തുറന്നു
1488550
Friday, December 20, 2024 6:28 AM IST
മെഡിക്കൽ കോളജ്: ആശുപത്രിയിൽ പുരുഷജീവനക്കാർക്കായി സിക്ക് റൂം തുറന്നു. രണ്ടാം വാർഡിനു സമീപം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ സിക്ക് റൂം ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
നഴ്സിംഗ് സൂപ്രണ്ടുമാരായ ബീനാലാൽ, അനിത, ഹെൽത്ത് ഇൻസ്പെക്ടർ ബിജു പി . കരിയം, വെൽഫെയർ കമ്മറ്റി കൺവീനർ ജി. രാജീവ് എന്നിവർ പങ്കെടുത്തു. വനിതാ ജീവനക്കാർക്കായി ഇക്കഴിഞ്ഞ മാർച്ചിൽ നാലാം വാർഡിനോടു ചേർന്ന് സിക്ക് റൂം തുറന്നിരുന്നു.