ക​രു​നാ​ഗ​പ്പ​ള്ളി: പു​തി​യ​കാ​വ് ജം​ഗ്ഷ​ന് സ​മീ​പം ഫ്രൂ​ട്ട്സ് ക​ട​യി​ൽ ഉ​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം.

ഇന്നലെ രാ​വി​ലെ ഏഴോ ടെ ഷാ​ന​വാ​സ് മ​ൻ​സി​ലി​ൽ, നാ​സ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ഡി​എ​ഫ്ജി ഫ്രൂ​ട്ട്സ് ക​ട​യി​ലാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്.​

ആ​ള​പാ​യ​മി​ല്ല. സം​ഭ​വ​മ​റി​ഞ്ഞ് ഉ​ട​ൻ​ത​ന്നെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നും പോ​ലീ​സും ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.

ബോ​ക്സു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ക​ദേ​ശം മൂന്ന് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ഫ്രൂ​ട്ട്സ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ട​യു​ട​മ നാ​സ​ർ പ​റ​ഞ്ഞു.