യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമച്ചു : മൂന്നംഗസംഘം പിടിയില്‍
1488913
Saturday, December 21, 2024 6:47 AM IST
പേരൂര്‍ക്കട: യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചശേഷം കടന്നുകളഞ്ഞ മൂന്നംഗ സംഘത്തെ പൂജപ്പുര പോലീസ് പിടികൂടി.
തൃക്കണ്ണാപുരം ആറാമട കട്ടയ്ക്കാല്‍ ആറ്റരികത്ത് വീട്ടില്‍ പല്ലന് സുരേഷ് എന്നുവിളിക്കുന്ന സുരേഷ് (42), നെടുങ്കാട് കരമന തളിയല്‍ അരശുമ്മൂട് കളത്തറ വീട്ടില്‍ പുഞ്ചിരി വിനോദ് എന്നുവിളിക്കുന്ന വിനോദ് (42), മേലാംകോട് പൊന്നുമംഗലം പുത്തന്‍വീട്ടില്‍ കിരണ്‍ (42) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് കേസിന്നാസ്പദമായ സംഭവം. തിരുമല മങ്കാട്ടുകടവ് വിശ്വപ്രകാശ് സ്കൂളിനു സമീപം താമസിക്കുന്ന ശ്രീജിത്തിനെ (45) ആണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്.
പ്രതികളില്‍ ഒരാളുടെ സുഹൃത്തിനെ ശ്രീജിത്ത് മുമ്പ് ആക്രമിച്ചതിന്റെ വിരോധമാണ് തട്ടിക്കൊണ്ടുപോകലിലും ദേഹോപദ്രവത്തിലും കലാശിച്ചത്. കിരണും വിനോദും ഗുണ്ടാആക്ട് പ്രകാരം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്.
കന്റോണ്‍മെന്റ് എസിയുടെ നേതൃത്വത്തില്‍ പൂജപ്പുര സിഐ പി. ഷാജിമോന്‍, എസ്ഐ അരുണ്‍പ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതിയെ റാമാൻഡ് ചെയ്തു.