കണ്ണൂർ സർവകലാശാല സിലബസിൽ ശൈലജയുടെ ആത്മകഥ :രാഷ്ട്രീയ അജൻഡയെന്ന് കെഎസ്യു
1488566
Friday, December 20, 2024 6:28 AM IST
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല പിജി ഇംഗ്ലീഷ് ഒന്നാം സെമസ്റ്റർ സിലബസിൽ സിപിഎം നേതാവ് കെ.കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയതിന് പിന്നിൽ രാഷ്ട്രീയ അജൻഡയെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്.
മന്ത്രിയായിരുന്ന കാലഘട്ടത്തിൽ കണ്ണട മുതൽ പിപിഇ കിറ്റ് വരെ വാങ്ങിയതിൽ അഴിമതിയും അധികാര ദുർവിനിയോഗവും നടത്തിയിട്ടുള്ളതിന്റെ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചതിന്റെ കണക്ക് സൂക്ഷിക്കുന്ന ഷൈലജയുടെ ആത്മകഥ ഇംഗ്ലീഷിൽ അല്ല സാന്പത്തിക ശാസ്ത്രത്തിലാണ് ഉൾപ്പെടുത്തേണ്ടത്. രാഷ്ട്രീയ ലക്ഷ്യം മാത്രം മുൻനിർത്തിയുള്ള നടപടികളാണ് ഇപ്പോൾ കണ്ണൂർ സർവകലാശാലയിൽ നടക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം പൂർണമായി തകർക്കുന്ന സിലബസ് പിൻവലിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാവണമെന്നും പി.മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.