ബീഹാര്‍ ഉദ്യോഗസ്ഥ സംഘം നെയ്യാറ്റിന്‍കര നഗരസഭ സന്ദർശിച്ചു
1488556
Friday, December 20, 2024 6:28 AM IST
നെയ്യാറ്റിൻകര: കേരളത്തിലെ സിവിൽ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് പഠനം നടത്താന്‍ ബീഹാറില്‍ നിന്നെത്തിയ ഉദ്യോഗസ്ഥ സംഘം നെയ്യാറ്റിൻകര നഗരസഭ സന്ദർശിച്ചു .നഗരസഭ ചെയർമാൻ പി.കെ . രാജമോഹനൻ, സെക്രട്ടറി ബി. സാനന്ദ സിംഗ് എന്നിവരുടെ നേതൃത്വത്തിൽ സംഘാംഗങ്ങളെ സ്വീകരിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ സാദത്ത് സംബന്ധിച്ചു.
സിവിൽ രജിസ്ട്രേഷൻ നടപടിക്രമങ്ങളും സർട്ടിഫിക്കറ്റ് വിതരണങ്ങളും സംബന്ധിച്ച് നഗരസഭ ജനന മരണ രജിസ്ട്രാർ ജി. മനോജ് വിശദീകരിച്ചു. നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയും ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു.
ജനന മരണ സബ് രജിസ്ട്രാർ സരിത, ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ്, കിയോസ്കിന്റെ ചുമതലക്കാരി ജലജ എന്നിവർ പ്രവർത്തനങ്ങളുടെ നടപടിക്രമങ്ങൾ വ്യക്തമാക്കി. ബീഹാറിലെ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻറ് ഡെപ്യൂട്ടി ഡയറക്ടർ പ്രവീൺകുമാർ, യൂണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് അഭയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് നെയ്യാറ്റിന്‍കരയിലെത്തിയത്.