വി​ഴി​ഞ്ഞം : നെ​യ്യാ​റ്റി​ൻ​ക​ര​മാ​റി തി​രു​വ​ന​ന്ത​പു​ര​മാ​യി, വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന് പു​തി​യ ലോ​ക്കേ​ഷ​ന്‍ കോ​ഡ് അ​ധി​കൃ​ത​ർ അ​നു​വ​ദി​ച്ചു ന​ൽ​കി. ഇ​നി മു​ത​ൽ ഇ​ന്ത്യ​യു​ടെ​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ​യും ചു​രു​ക്കെ​ഴു​ത്ത് ചേ​ര്‍​ത്ത് IN TRV 01 എ​ന്ന​താ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ പു​തി​യ ലോ​ക്കേ​ഷ​ന്‍ കോ​ഡ്.

ഇ​ന്ത്യ​യു​ടെ​യും നെ​യ്യാ​റ്റി​ന്‍​ക​ര​യു​ടെ​യും ചു​രു​ക്കെ​ഴു​ത്ത് ചേ​ര്‍​ത്ത് IN NYY 1 എ​ന്ന​താ​യി​രു​ന്നു ആ​ദ്യം ല​ഭി​ച്ച കോ​ഡ്. എ​ന്നാ​ൽ അം​ഗ​രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​വും ഏ​കീ​ക​ര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ അ​ഞ്ച് പ്രാ​ദേ​ശി​ക ക​മ്മീ​ഷ​നു​ക​ളി​ല്‍ ഒ​ന്നാ​യ യു​നൈ​റ്റ​ഡ് നേ​ഷ​ന്‍​സ് എ​ക്ക​ണോ​മി​ക് ക​മ്മീ​ഷ​ന്‍ ഫോ​ര്‍ യൂ​റോ​പ്പ് ഏ​കീ​കൃ​ത ലോ​ക്കേ​ഷ​ന്‍ കോ​ഡ് വേ​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം വ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മാ​റ്റം വ​രു​ത്തി​യ​ത്. രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം ഉ​ൾ​പ്പെ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ലോ​ക്കേ​ഷ​ന്‍ കോ​ഡ് ടി ​ആ​ര്‍ വി ​എ​ന്ന​താ​ണ്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ നി​ര്‍​ദ്ദേ​ശം സ്വീ​ക​രി​ച്ചു​കൊ​ണ്ട് വി​ഴി​ഞ്ഞം പോ​ര്‍​ട്ട് അ​തി​നാ​യി അ​പേ​ക്ഷ ന​ല്‍​കു​ക​യാ​യി​രു​ന്നു.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് കീ​ഴി​ലെ ഡ​യ​റ​ക്ട്രറേറ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​സ്റ്റം ആ​ൻ​ഡ് ഡാ​റ്റാ മാ​നേ​ജ്‌​മെ​ന്‍റാ​ണ് ലോ​ക്കേ​ഷ​ന്‍ കോ​ഡ് അ​നു​വ​ദി​ക്കു​ന്ന ഏ​ജ​ന്‍​സി. ഈ ​ഏ​ജ​ൻ​സി അ​നു​വ​ദി​ച്ച പു​തി​യ കോ​ഡി​നു യു​ണൈ​റ്റ​ഡ് നേ​ഷ​ന്‍​സ് എ​ക്ക​ണോ​മി​ക് ക​മ്മീ​ഷ​ന്‍ ഫോ​ര്‍ യൂ​റോ​പ്പ് ഇ​ന്ന​ലെ അം​ഗീ​കാ​രം ന​ൽ​കി. നാ​വി​ഗേ​ഷ​ന്‍, ഷി​പ്പിം​ഗ് ഇ​തി​നെ​ല്ലാം ഇ​നി IN TRV 01 ലോ​ക്കേ​ഷ​ന്‍ കോ​ഡാ​ണ് ഉ​പ​യോ​ഗി​ക്കു​ക​യെ​ന്നും തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി അ​റി​യി​ച്ചു.