പാങ്ങോട് ഹോമിയോ ഡിസ്പെൻസറി കെട്ടിടം ഉദ്ഘാടനം ചെയ്തു
1488548
Friday, December 20, 2024 6:28 AM IST
കല്ലറ: പാങ്ങോട് ഹോമിയോ ഡിസ്പെൻസറി കെട്ടിടം ഉദ്ഘാടനം ചെയ്തു. ആയുഷ്മിഷൻ സ്റ്റേറ്റ് ആന്വൽ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി പുതുതായി നിർമിച്ച പാങ്ങോട് ഹോമിയോ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഓൺലൈനിലൂടെ നിർവഹിച്ചു.
ഡി.കെ മുരളി എംഎൽഎ അധ്യക്ഷത വഹിച്ചു. പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി സ്വാഗതം ആശംസിച്ചു. 30 ലക്ഷം രൂപയാണ് പുതിയ കെട്ടിടത്തിനായി ചെലവാക്കിയിട്ടുള്ളത്. നിലവിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഡിസ്പെൻസറി പ്രവർത്തിച്ചു വന്നിരുന്നത്. പഞ്ചായത്ത് അനുവദിച്ചു നൽകിയ മുഗാശുപത്രി കോമ്പൗണ്ടിലാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് എ.എം റജീന, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ അൻവർ പഴവിള, ഗിരിപ്രസാദ്, ഡി.എം ഒ ഡോ. വി.കെ പ്രിയദർശിനി, ഡോ. വിനിത, സുഭാഷ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.