ജോലി വാഗ്ദാനം നൽകി കബളിപ്പിക്കുന്നതായി പരാതി
1488564
Friday, December 20, 2024 6:28 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) ജോലികൾ വാഗ്ദാനം ചെയ്ത് ചില ആളുകൾ പണം തട്ടിപ്പ് നടത്തുന്നതായി ബാങ്കിന് പരാതി ലഭിച്ചതായി ബാങ്ക് അധികൃതർ വ്യക്തമാക്കി. ബാങ്ക് ലോഗോ ചേർത്തുള്ള വ്യാജ നിയമന ഉത്തരവുകൾ നൽകി ആളുകളെ കബളിപ്പിക്കുന്നുവെന്നാണ് പരാതി.
കേരള ബാങ്കിന്റെ നിയമനങ്ങളെല്ലാം കേരള പബ്ലിക് സർവീസ് കമ്മീഷൻ/ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവ മുഖാന്തിരം ആയതിനാൽ മറ്റു മാർഗങ്ങളിലൂടെയുള്ള ജോലി വാഗ്ദാനങ്ങളെല്ലാം തട്ടിപ്പ് നടത്താനുള്ള ശ്രമങ്ങൾ മാത്രമാണെന്നും ബാങ്ക് അധികൃതർ അറിയിച്ചു.