ഗുരുമന്ദിരം തകർത്ത കേസിലെ പ്രതി പിടിയിൽ
1488262
Thursday, December 19, 2024 6:04 AM IST
നേമം: നരുവാമൂട് മുക്കംപാലമൂട്ടിലും നടുക്കാട്ടിലും ഗുരുമന്ദിരങ്ങള് തകര്‍ത്ത് കാണിക്കവഞ്ചി മോഷ്ടിച്ച കേസിലെ പ്രതിയെ നരുവാമൂട് പോലീസ് അറസ്റ്റു ചെയ്തു. നരുവാമൂട് ആയക്കോട് മേലെ പുത്തന്‍വീട്ടില്‍ വെങ്കിടി രാജു എന്ന് വിളിക്കുന്ന അനില്‍കുമാര്‍ (42) നെയാണ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിലാണ് പ്രതി രണ്ട് മോഷണങ്ങളും നടത്തിയത്. ശാസ്ത്രീയമായി നടത്തിയ അന്വേഷണങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയെ പിടികൂടാൻ പോലീസിന് സഹായകമായത്. മോഷ്ടിച്ച കാണിക്ക വഞ്ചി ഗുരുമന്ദിരത്തിന് സമീപത്തെ കനാലില്‍ നിന്നും പോലീസ് കണ്ടെടുത്തു.
കാട്ടാക്കട ഡിവൈഎസ്പി എന്‍.ഷിബു, നരുവാമൂട് ഇന്‍സ്പെക്ടര്‍ ജി.പി. സജുകുമാര്‍, എസ്ഐമാരായ വി.വിന്‍സന്റ്, ജി.പദ്മപ്രസാദ്, സിസിപിഒമാരായ വിനീഷ്, പ്രശാന്ത്, സിപിഒമാരായ പീറ്റര്‍ദാസ്, സജിത്ത്, ബിനോജ്, സുരേഷ്കുമാര്‍,വിനോദ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.