രാജ്യത്തെ ആദ്യ പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം കോട്ടൂരിൽ സ്ഥാപിക്കും: മന്ത്രി വീണാ ജോർജ്
1488559
Friday, December 20, 2024 6:28 AM IST
കാട്ടാക്കട: രാജ്യത്തെ ആദ്യത്തെ പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം കോട്ടൂരിൽ സ്ഥാപിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ആയുഷ് ആരോഗ്യ കേന്ദ്രങ്ങളിൽ ആയുഷ് വകുപ്പ് 23കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ രണ്ട് പ്രവൃത്തികളുടെ ഉദ്ഘാടനവും 23 കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനവും കോട്ടൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജി.സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
നാഷണൽ ആയുഷ്മിഷൻ ഡയറക്ടർ ഡോ.ഡി.സജിത്ത് ബാബു, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ, ജില്ലാ പഞ്ചായത്തംഗം എ.മിനി, ഡോ.കെ.എസ്.പ്രീയ, ഡോ.പി.ആർ.സജലകുമാരി, ഡോ.അജിത അതിയേടത്ത്, ഡോ.പി.ആർ.സജി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.