ലഹരി വിരുദ്ധ ശിൽപശാല
1488560
Friday, December 20, 2024 6:28 AM IST
നെല്ലിമൂട്: നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം ഹയർ സെക്കൻഡറി സ്കൂൾ തെരഞ്ഞെടുത്ത വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ശില്പശാല സംഘടിപ്പിച്ചു.
പെരുകുന്ന അപകടങ്ങളും കുറ്റകൃത്യങ്ങളും ലഹരിയുടെ കാണാക്കയങ്ങളാണ് ബോധ്യപ്പെടുത്തുന്നതെന്ന് ശിൽപശാല ഉദ്ഘാടനം ചെയ്ത കേരള ലഹരി നിർമാർജന സമിതി സംസ്ഥാന പ്രസിഡന്റ് ആന്റി നെർക്കോട്ടിക് ആക്ടിവിസ്റ്റ് രാജൻ അന്പൂരി പറഞ്ഞു. പ്രധാനാധ്യാപിക ഡി.എം. ശോഭിത അധ്യക്ഷത വഹിച്ചു. പിടിഎ കമ്മിറ്റി അംഗം നെല്ലിമൂട് ശ്രീകുമാർ, കോ ഓർഡിനേറ്റർ ഗ്രീഷ്മ ടീച്ചർ, കോഴ്സ് ഡയറക്ടർ ജോസ് വിക്ടർ ഞാറക്കാല തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.