സിപിഎം ജില്ലാ സമ്മേളനം : പതാക, കൊടിമര, ദീപശിഖാ ജാഥകൾ സംഗമിച്ചു
1488949
Saturday, December 21, 2024 7:01 AM IST
വിഴിഞ്ഞം : സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പതാക, കൊടിമര, ദീപശിഖാ ജാഥകൾ വെള്ളിയാഴ്ച വിഴിഞ്ഞത്ത് സംഗമിച്ചു. പതാക ആനത്തലവട്ടം ആനന്ദൻ സ്മൃതി മണ്ഡപത്തിൽ നിന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രാമുവിന്റെ നേതൃത്വത്തിലും കൊടിമരം തിരുവല്ലം ശിവരാജന്റെ സമൃതി മണ്ഡപത്തിൽ നിന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്. പുഷ്പലതയുടേയും നേതൃത്വത്തിൽ ജാഥയായി പൊതുസമ്മേളന വേദിയായ സീതാറാം യെച്ചൂരി നഗറിൽ സംഗമിച്ചു.
പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർപേഴ്സൺ ഡോ.ടി.എൻ. സീമ പതാക ഉയർത്തി. ഇന്ന് രാവിലെ ഒമ്പതിന് കോവളം ജി.വി. രാജ കൺവൻഷൻ സെന്ററിൽ പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ അടക്കം കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും സമ്മേളനത്തിൽ ഉടനീളം പങ്കെടുക്കും.
തുടർന്ന് ജില്ലാ സെക്രട്ടറി വി. ജോയി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് റിപ്പോർട്ടിന് മേൽ ചർച്ചയും മറുപടിയും നടക്കും തുടർന്ന് 23 സമ്മേളനം അവസാനിക്കും തുടർന്ന് വിഴിഞ്ഞത്ത് സീതാറാം യെച്ചൂരി നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.