സഞ്ചരിക്കുന്ന പുസ്തകശാല ഉദ്ഘാടനം ചെയ്തു
1486368
Thursday, December 12, 2024 2:30 AM IST
തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വായനക്കാർക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോ ടെ ആരംഭിച്ച സഞ്ചരിക്കുന്ന പുസ്തകശാലയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് അനക്സ് രണ്ടിന് മുന്നിൽ മന്ത്രി സജി ചെറിയാൻ സാംസ് കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. കോബ്രഗഡെക്ക് ആദ്യ പുസ്തക വിൽപ്പനനടത്തി നിർവഹിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷത വഹിച്ചു.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു സി. പുളിക്കൽ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വില്പന വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ എൻ. ജയകൃഷ്ണൻ, പബ്ലിക്കേഷൻ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ സുജാ ചന്ദ്ര പി. തുടങ്ങിയവർ പങ്കെടുത്തു. എസ്. സാജുമോൻ, എസ്. ശ്രീജിത്ത്, എം. റാഫി, എം.യു. പ്രവീൺ, എസ്. ഗോപകുമാർ, യു.പി. മനുപ്രസാദ്, മുഹമ്മദ് അജ്മൽ, എൻ.എസ്. സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. സർവകലാശാലകൾ, കോളജുകൾ, പൊതുജനങ്ങൾ ഒത്തുകൂടുന്ന ഇടങ്ങൾ, സാംസ്കാരികകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന പുസ്തകശാലയിൽ നിന്നും വായനക്കാർക്ക് പുസ്തകങ്ങൾ വാങ്ങാം. https://www.keralabhashainstitute.org// എന്ന വെബ്പോർട്ടൽ വഴി ഓൺലൈനായും പുസ്തകങ്ങൾ വാങ്ങാം.