കാ​ട്ടാ​ക്ക​ട: റോ​ഡ് കൈ​യേ​റി പു​ൽ​കൃ​ഷി​യും മാ​ലി​ന്യനി​ക്ഷേ​പ​വും നടത്തുന്നെന്ന് ആ ക്ഷേപം. കു​റ്റി​ച്ച​ൽ -കോ​ട്ടൂ​ർ റോ​ഡു കൈ​യേ​റി​യു​ള്ള പു​ൽ​കൃ​ഷി​യും മാ​ലി​ന്യനി​ക്ഷേ​പ​വുമാണ് നാട്ടുകാരെ വലയ് ക്കുന്നത്.

കു​റ്റി​ച്ച​ലി​ൽ നി​ന്നും കോ​ട്ടൂ​രി​ലേ​യ്ക്ക് പോ​കു​ന്ന വ​ഴി​യി​ൽ പ​ച്ച​ക്കാ​ട്, അ​രു​കി​ൽ, വാ​ഴ​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ റോ​ഡി പു​ൽകൃ​ഷി ന​ട​ത്തു​ന്ന​ത്. പു​ല്ലു വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​തു കാ​ര​ണം എ​തി​രെ വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​തു കാ​ണാ​ൻ ക​ഴി​യാ​തെ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല റോ​ഡി​ന്‍റെ വീ​തി​യും കു​റ​ഞ്ഞു. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ റോ​ഡി​ൽ ക​യ​റി ന​ട​ക്ക​ണം. ഇത് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു. കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്താ​ഫീ​സിനു സ​മീ​പം റോ​ഡി​ലെ മാ​ലി​ന്യ നി​ക്ഷേ​പ​വും റോ​ഡ് കൈ​യേ​റി​യു​ള്ള കൃ​ഷി​യും ത​ട​യാ​ൻ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.​

പു​ൽ​കൃ​ഷി​യു​ടെ മ​റ​വി​ൽ മാ​ലി​ന്യ നി​ക്ഷേ​പ​വും രൂ​ക്ഷ​മാ​ണ്. ഇ​വി​ടെ പ​ല​യി​ട​ത്തും ചാ​ക്കി​ലും ക​വ​റു​ക​ളി​ലും നി​റ​ച്ച് മാ​ലി​ന്യം വ​ലി​ച്ചെ​റി​യുന്നു ണ്ട്. അ​റ​വ് മാ​ലി​ന്യം​ മു​ത​ൽ ശുചിമുറി മാ​ലി​ന്യം​വ​രെ പുല്ല് കൃഷിയുടെ ഇടയിലേക്കു നി ക്ഷേപിക്കുന്നുണ്ടെന്നു നാട്ടു കാർ ചൂണ്ടിക്കാണിക്കുന്നു.