ടെക്നിക്കൽ ഹൈസ്കൂള്‍ കായികമേള: കുളത്തൂർ ടെക്നിക്കൽ ഹൈസ്കൂള്‍ സൗത്ത് സോൺ ജേതാക്കൾ
1486352
Thursday, December 12, 2024 2:30 AM IST
നെയ്യാറ്റിൻകര: സംസ്ഥാന ടെക് നിക്കൽ ഹൈസ്കൂള്‍ കായിക മേളയിൽ കുളത്തൂർ ടെക്നിക്കൽ ഹൈസ്കൂള്‍ സൗത്ത് സോൺ ജേതാക്കളായി.
സീനിയർ ബോയ്സ് വിഭാഗം ഡിസ്്കസ് ത്രോയിൽ എസ്. അഭിനവ് സുരേഷ് മീറ്റ് റെക്കോര്‍ഡോടെ സ്വർണമെഡല്‍ നേടി. പോൾവാൾട്ടിലും ലോംഗ് ജംപിലും ജിനോ രാജീവും സബ് ജൂണിയർ ബോയ്സ് ഹൈ ജമ്പിൽ ആരോമലും സ്വര്‍ണമെഡല്‍ സ്വന്തമാക്കി. റോഷൻദാസ്, സുബീഷ്, അഭിനവ് എം. ദാസ്, ജിനോരാജീവ് എന്നിവരടങ്ങുന്ന ടീം റിലേയിൽ വെള്ളിമെഡൽ നേടി.
സീനിയർ ഗേൾസ് വിഭാഗത്തിൽ ലോംഗ് ജംപിലും ട്രിപ്പിൾ ജംപിലും റോഷൻദാസും പോൾവാൾട്ടിൽ ജൂണിയർ ബോയ്സ് വിഭാഗത്തിൽ വൈഷ്ണവും വെള്ളിമെഡൽ കരസ്ഥമാക്കി. നൂറു മീറ്റർ ഹർഡിൽസിൽ സെലീന മേരിയും ഡിസ്കസ് ത്രോയിൽ ഐശ്വര്യയും സീനിയർ ഗേൾസ് വിഭാഗത്തിൽ വെങ്കലവും നേടി. കുളത്തൂർ ടെക്നിക്കൽ ഹൈസ്കൂളിലെ അധ്യാപകരായ എസ്.എം. സജുവും ജിൻസിയുമായിരുന്നു പരിശീലകർ. വിജയികളെ ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് ഉണ്ണികൃഷ്ണൻനായരും പിടി എ പ്രസിഡന്റ് ബൈജുവും അനുമോദിച്ചു.