സായുധസേന പതാക ദിനാചരണം സംഘടിപ്പിച്ചു
1486165
Wednesday, December 11, 2024 6:52 AM IST
തിരുവനന്തപുരം: ജില്ല സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സായുധസേന പതാക ദിനാചരണം സംഘടിപ്പിച്ചു. സായുധസേന പതാക ദിനാചരണത്തിന്റെയും പതാകദിന സ്റ്റാമ്പ് വിതരണത്തിന്റെയും ഉദ്ഘാടനം ജില്ലാ കളക്ടർ അനുകുമാരി നിർവഹിച്ചു. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് ബ്രിഗേഡിയർ എം.കെ. ശശിധരൻ അധ്യക്ഷനായിരുന്നു.
2023 വർഷത്തിലെ സായുധസേന പതാകാദിന സ്റ്റാമ്പ് വിൽപനയിലൂടെ ഏറ്റവും കൂടുതൽ തുക സമാഹരിച്ച സർക്കാർ സ്ഥാപനത്തിനുള്ള ട്രോഫി ഡിഇഒ തിരുവനന്തപുരം, വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ട്രോഫി പട്ടം കേന്ദ്രീയ വിദ്യാലയം, എൻസിസി ബാറ്റാലിയനുള്ള ട്രോഫി 1 കേരള ബറ്റാലിയൻ (എയർ സ്ക്വാഡ്രൻ) എൻസിസി തുടങ്ങിയവർ ഏറ്റുവാങ്ങി.