ദിശ തെറ്റിയുള്ള യാത്രയാണ് എല്ലാ പരാജയത്തിന്റെയും കാരണം: ഡോ. ഐസക് മാർ പീലക്സിനോസ്
1485830
Tuesday, December 10, 2024 6:04 AM IST
തിരുവനന്തപുരം: ദിശ തെറ്റിയുള്ള യാത്രയാണ് എല്ലാ പരാജയത്തിന്റെയും കാരണമെന്നു മാർത്തോമാസഭ തിരുവനന്തപുരം, കൊല്ലം ഭദ്രാസനാധിപൻ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എംഎസ്സി സ്കൂൾ കറസ്പോണ്ടന്റും വികാരി ജനറാളുമായ മോണ്‍. ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഫാ. നെൽസണ്‍ വലിയവീട്ടിൽ, വൈസ് പ്രിൻസിപ്പൽ റാണി എം. അലക്സ്, പിടിഎ പ്രസിഡന്റ് മുരളിദാസ്, മദർ പിടിഎ പ്രസിഡന്റ് എം.എസ്. സജിനി, ഫാ. ബിജു സാമുവൽ, അധ്യാപക പ്രതിനിധി ജി.എച്ച്. രഞ്ജിത, സ്കൂൾ പാർലമെന്റ് ചെയർമാൻ ജി.എസ്. ആഷിക് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.