വാവ സുരേഷ് ചെങ്കൽ മഹേശ്വരം ക്ഷേത്രത്തിലെത്തി
1486360
Thursday, December 12, 2024 2:30 AM IST
പാറശാല: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ശിവലിംഗം സ്ഥിതി ചെയ്യുന്നതിനു ലോക റിക്കാർഡ്സില്‍ ഇടം നേടിയ മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രത്തില്‍ വാവ സുരേഷും സുഹൃത്തുക്കളും ദര്‍ശനം നടത്തി.
ക്ഷേത്ര ദര്‍ശനവും ശിവലിംഗ കൈലാസ ആഞ്ജനേയ വൈകുണ്ഠ ദേവലോക ദര്‍ശനവും നടത്തി. ലോകശാന്തിക്കായി വിശ്വശാന്തി പീഠത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്തിയാണു സംഘം മടങ്ങിയത്. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയും മേല്‍ശാന്തി കുമാര്‍ മഹേശ്വരവും ചേർന്നു വാവ സുരേ ഷിനെ സ്വീകരിച്ചു. ഇരുവരും ചേർന്ന് ഉപഹാരവും സമ്മാനിച്ചു.