കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി ബസ് ഇടിച്ച് മരിച്ചു
1486308
Wednesday, December 11, 2024 10:36 PM IST
തിരുവനന്തപുരം: കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. തിരുവനന്തപുരം കെ റെയില്‍ ഓഫീസിലെ ജീവനക്കാരി പൂവാര്‍ കൊടിവിളാകം ശ്രീശൈലത്തില്‍ വി. നിഷ (39) ആണ് മരിച്ചത്. ഇന്നലെ രാവിലെ തിരുവനന്തപുരം വിമന്‍സ് കോളജിനു സമീപമാണ് ദാരുണമായ അപകടമുണ്ടായത്.
നിഷ റോഡ് മുറിച്ച് കടക്കുന്നതിനിടെ അലക്ഷ്യമായി വന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ചശേഷം നിഷയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. നിഷയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ജയലക്ഷ്മി ടെക്സ്റ്റൈല്‍സിലെ പാര്‍ക്കിംഗ് കൗണ്ടറിലെ ജീവനക്കാരനായ അനൂപ് രവിയാണ് ഭര്‍ത്താവ്. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.