മോഷണംപോയ മാല കണ്ടെത്തി
1486169
Wednesday, December 11, 2024 7:04 AM IST
വെള്ളറട: വീട്ടമ്മയുടെ കഴുത്തില്‍നിന്നും മോഷ്ടാവ് പൊട്ടിച്ചെടുത്ത രണ്ട് പവന്റെ മാല ഒരാഴ്ചക്കുള്ളില്‍ തിരികെ കിട്ടി. ചൂണ്ടിക്കല്‍ നൂലിയം ബണ്ട് റോഡിനരികില്‍ ചൂണ്ടിക്കല്‍ പ്രകൃതിയില്‍ ചന്ദ്രികയുടെ (65) മാലയാണ് മോഷണം പോയത്.
കഴിഞ്ഞ 30ന് വൈകീട്ട് 6.15 ഓടെയാണ് സംഭവം നടന്നത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് വീടിന്റെ പിറകു വശത്തെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് തുറക്കുന്നതിനിടയില്‍ മോഷ്ടാവ് ചന്ദ്രികയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചെടുത്തതായിട്ടാണ് വീട്ടമ്മ വെള്ളറട പോലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെ വീടിന്റെ ടെറസിന് മുകളില്‍നിന്ന് വീട്ടുകാര്‍ക്ക് പൊട്ടിയ നിലയില്‍ മാല ലഭിച്ചതായി പോലീസ് പറഞ്ഞു.