ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സ്പെഷൽ സർവീസ്
1486160
Wednesday, December 11, 2024 6:52 AM IST
നെടുമങ്ങാട്: കെഎസ്ആർ ടിസി നെടുമങ്ങാട് ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സ്പെഷൽ സർവീസ് ഒരുക്കുന്നു. 13നു പുലർച്ചെ നാലിനു നെടുമങ്ങാടുനിന്നും പുറപ്പെട്ട് പൊങ്കാലയ്ക്കുശേഷം തിരികെ വരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
14ന് തെന്മല, റോസ്മല, പാലരുവി ട്രിപ്പും, ഇലവീഴാപൂഞ്ചിറ ഇല്ലിക്കൽ ട്രിപ്പും 15ന് പൗർണമിക്കാവ്, ചെങ്കൽ ശിവക്ഷേത്രം, ആഴിമല ശിവക്ഷേത്രം, കോവളം ട്രിപ്പുകളും സംഘടിപ്പിച്ചിച്ചുണ്ട്. ഇവ കൂടാതെ അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ, അഞ്ചുരുളി, രാമക്കൽമേട്, ഗവി, തിരുവൈരാണിക്കുളം, അഗ്രികൾച്ചറൽ തീം പാർക്ക്,
മാംഗോ മെഡോസ്യാത്ര, വാഗമൺ, പരുന്തുംപാറ, വാഴ്വാന്തോൾ, പൊൻമുടി, കുമരകം ഹൗസ് ബോട്ട് ഉല്ലാസയാത്രയും ഈമാസത്തിൽ സംഘടിപ്പിക്കും. ക്ഷേത്രനഗരിയായ മധുര, തഞ്ചാവൂർ, തമിഴ്നാട്ടിലെ പ്രമുഖ തീർഥാടന കേന്ദ്രമായ വേളാങ്കണ്ണി എന്നിവിടങ്ങളി ലേയ്ക്കും യാത്രകൾ നടത്തും. കൂടുതൽ വിവരങ്ങൾക്കും യാത്രകൾ ബുക്ക് ചെയ്യുന്നതിനും 9744135537, 9074361954 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.