റോഡുകളുടെ നവീകരണം: 1.08 കോടി രൂപയുടെ ഭരണാനുമതിയായി
1486361
Thursday, December 12, 2024 2:30 AM IST
വെഞ്ഞാറമൂട്: എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിലുൾപ്പെടുത്തി വിവിധ റോഡ് നവീകരണ പ്രവൃത്തികൾക്ക് 1.08 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
വാമനപുരം പഞ്ചായത്തിലെ ഊന്നൻപാറ - പയ്യമ്പിള്ളിക്കോണം റോഡ് (30 ലക്ഷം), നെല്ലനാട് പഞ്ചായത്തിലെ മുണ്ടുകോണം കോളനി റോഡ് (15 ലക്ഷം), പാങ്ങോട് പഞ്ചായത്തിലെ പാലമുക്ക്-കാണിക്കപ്പെട്ടിതടം കോൺക്രീറ്റ് (38 ലക്ഷം), നന്ദിയോട് പഞ്ചായത്തിലെ പാലുവള്ളി - ഗുരുമന്ദിരം - ഏറെ പേരയം റോഡ്, പാലം നിർമ്മാണം ഉൾപ്പെടെ (25 ലക്ഷം)യുള്ളഎന്നീ പ്രവൃത്തികൾക്കാണ് ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചത്. ടെണ്ടർ നടപടികൾ വേഗത്തിലാക്കി ഉടൻ നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് ഡി.കെ. മുരളി എം.എൽ എ അറിയിച്ചു.