കരകുളം മേഖലയിൽ മോഷ്ടാക്കൾ വിലസുന്നു: നാട്ടുകാർ ഭീതിയിൽ
1486362
Thursday, December 12, 2024 2:30 AM IST
നെടുമങ്ങാട്: കരകുളം പാലം ജംഗ്ഷനിൽ രാത്രി മോഷ്ടാക്കൾ വീടുകൾ കേന്ദ്രീകരിച്ചു മോഷണ ശ്രമം നടത്തുന്നതായി പരാതി.
കഴിഞ്ഞദിവസം പാലം ജംഗ്ഷനുസമീപം കൃഷ്ണകാവ്യയിൽ വസന്തകുമാറിന്റെ വീട്ടിലെ ത്തിയ ചിലർ അർദ്ധരാത്രിയിൽ കോളിംഗ് ബെൽ അടിക്കുകയും വീട്ടുകാർ ഇറങ്ങി നോക്കിയപ്പോൾ കടന്നു കളയുകയും ചെയ്തു. തൊട്ടടുത്ത നാരായണ വിലാസത്തിൽ സന്തോഷിന്റെ വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിക്കാൻ ശ്രമം നടത്തുകയും ചെയ്തു.
സമീപത്തുള്ള രോഹിണി നിവാസിൽ അരുണിന്റെ വീട്ടിനു മുന്നിൽ നിർത്തിയിരുന്ന രണ്ടു സ് കൂൾ ബസുകളുടെയും സ്റ്റീരിയോ കവർന്നു. ഇതു നാട്ടുകാർക്കു ഭീതി ഉണ്ടാക്കുന്നുണ്ട്. നാട്ടുകാർ അരുവിക്കര പോലീസിൽ പരാതി നൽകി. നൈറ്റ് പട്രോളിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ശക്തമാക്കി നാട്ടുകാരുടെ ഭീതി ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.